ഗോൾവേയിൽ, നോമ്പ് കാല ധ്യാനവും, വിശുദ്ധ വാരാചരണവും.
ഗോൾവേ സെന്റ് തോമസ് സിറോ മലബാർ കാത്തലിക് ചർച്ചിൽ, മാർച്ച് 18 നു, ഞായറാഴ്ച 2:00 മണി മുതൽ 5:30 വരെ സെന്റ് മേരീസ് കോളേജിൽ. റവ. ഫാ.ക്ലമന്റ് പാഠത്തിപ്പറമ്പിൽ, നയിക്കുന്ന നോമ്പ് കാല ധ്യാനം. "മെത്തനോയിയ" നടത്തപ്പെടുന്നു. ഇടവക ചാപ്ലയിൻ ബഹു. ഫാ ജെയ്സൺ കുത്തനാ പ്പിള്ളിൽ അച്ഛന്‍റെ സേവനം, അന്നേ ദിവസം കുമ്പസാരത്തിനും, വി. കുർബാനയ്ക്കും, ആരാധനയ്‌ക്കും ലഭ്യമാണ്. തദവസരത്തിലേക്കും, തുടർന്നുള്ള ഓശാന ഞായറാഴ്ചയിലേക്കും, ഈസ്റ്റർ ദിനാചരണത്തിലേയ്ക്കും, എല്ലാ ഇടവകാംഗങ്ങളെയും, സ്വാഗതം ചെയ്യുന്നതായി അറിയിക്കുന്നു.
മാർച്ച് 25 നു ഓശാന ഞായറാഴ്ചയുടെ തിരുകർമ്മങ്ങൾ 2.30 നുള്ള വേദപാഠ ക്ലാസുകൾക്ക് ശേഷം 4 മണിക്ക് ആരംഭിക്കുന്നതാണ്.
ഈസ്റ്റർ ദിവസം ഏപ്രിൽ 1നു ഞായറാഴ്ച 5: PM മണിക്ക് സെന്റ്. മേരീസ് കോളേജിൽ വച്ച്, ഉയിർപ്പിന്റെ തിരുക്കർമ്മങ്ങളും, തുടർന്ന് സ്നേഹ വിരുന്നും ഉണ്ടായിരിക്കും.
ഏവർക്കും ഫലദായകമായ നോമ്പുകാലവും ഈസ്റ്റർ ആശംസകളും, നേരുന്നതായി ഇടവക നേതൃത്വം അറിയിക്കുന്നു. ☘⚘☘
1) Retreat. 18/03/18. Sunday. 2 pm to 5.30 pm.
2) 25/03/18. Palm Sunday. 2.30 pm. catechism. 4.00 pm Mass.
3) 01/04/18 Easter Sunday. 5.00 pm Easter Mass.
സെന്റ് തോമസ് കാത്തോലിക് ചർച്ച്, ഗോൾവേ.⛪